വെസ്റ്റ് ബാങ്ക് : റാമ ല്ലയിലുള്ള അൽ ജസീറ ചാനൽ ഓഫിസിൽ ഇ സ്രായേൽ സേനയുടെ റെയ്‌ഡ്. 45 ദിവസത്തേക്ക് ഓഫിസ് പൂട്ടാനും ഉത്തരവ് നൽകി. മാസ്ക് ധരിച്ച് ആയുധങ്ങളുമായെത്തിയ സൈനികർ ഓ ഫിസ് പൂട്ടാനും കാമറകളുമെടുത്ത് ജീവനക്കാർ ഉടൻ ഇറങ്ങണമെന്നും ആവശ്യപ്പെടുകയായിരു ന്നു. ഓഫിസ് റെയ്‌ഡ് നടത്തുന്നതിന്റെ ദൃശ്യങ്ങ ൾ ചാനൽ സംപ്രേഷണം ചെയ്തു.
ഇസ്രായേൽ സേനയുടെ വെടിയേറ്റുമരിച്ച ഫല സ്തീൻ-അമേരിക്കൻ മാധ്യമ പ്രവർത്തക ഷിറിൻ അബു അഖ് ലെയുടെ ചിത്രമുള്ള ബാനർ നശിപ്പി ക്കുകയും ചെയ്തു. ഓഫിസിലെ ഉപകരണങ്ങ ളും രേഖകളും സൈന്യം പിടിച്ചെടുത്തതായി വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ ഒമരി പറ ഞ്ഞു. കിഴക്കൻ ജറുസലമിലെ ചാനൽ ഓഫിസ് കഴിഞ്ഞ മേയിൽ ഇസ്രായേൽ സേന റെയ്‌ഡ് നട ത്തി പൂട്ടിച്ചിരുന്നു. എങ്കിലും വെസ്റ്റ് ബാങ്കിലും ഗ സ്സ മുനമ്പിലും ചാനൽ പ്രവർത്തനം തുടർന്നിരു ന്നു.
നിര വധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടും ഗസ്സ മു നമ്പിൽനിന്ന് 24 മണിക്കൂറും അൽ ജസീറ ചാന ൽ വാർത്തകൾ നൽകിയിരുന്നു. ഗസ്സയിലെ ഓഫിസും സൈന്യം പൂട്ടിക്കുമോയെന്ന കാര്യം വ്യ ക്തമല്ല.
സംഭവത്തെ ഫലസ്‌തിൻ മാധ്യമ പ്രവർത്തകരു ടെ കൂട്ടായ്മ അപലപിച്ചു. സൈന്യത്തിന്റെ ഏക പക്ഷീയ നടപടി പത്രപ്രവർത്തനത്തിനും മാധ്യമ സ്ഥാപനങ്ങൾക്കും നേരെയുള്ള പുതിയ കടന്നാ ക്രമണമാണെന്ന് അവർ വിമർശിച്ചു. ന്യൂയോർക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലി സ്റ്റ്സ് എന്ന സംഘടന ഇസ്രായേൽ റെയ്ഡിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. മാധ്യമപ്ര വർത്തകർക്ക് സംരക്ഷണം നൽകുകയും സ്വത ന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.
The Israeli army closed the Ramallah office of the Al Jazeera channel, which defends the terrorists.